Advertisement

കോഴിക്കോട് “എന്റെ കേരളം” പ്രദർശന വിപണന മേളയ്ക്ക് തുടക്കം

May 4, 2025
Google News 2 minutes Read

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ അതിവിപുലമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്. “എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചു. മെയ് 3 മുതൽ 12 വരെ കോഴിക്കോട് കടപ്പുറത്താണ് പ്രദർശന വിപണന മേള നടക്കും.

വൈവിധ്യങ്ങളായ പരിപാടികളോടെ കുടുംബശ്രീ മിഷന്റെ അഭിമുഖ്യത്തിൽ ദേശീയ സരസ് മേളയും ഇതേ വേദിയിൽ മെയ് 2 മുതൽ 13 വരെ നടക്കുന്നുണ്ട്. മേളകളുടെ ഭാഗമായി പ്രഗത്ഭർ പങ്കെടുക്കുന്ന കലാ-സാംസ്കാരിക പരിപാടികളും സെമിനാറുകളും അരങ്ങേറും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പദ്ധതികളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവർത്തനങ്ങളും ഉൽപന്നങ്ങളും ജനങ്ങൾക്ക് മേളയിലൂടെ അടുത്തറിയാം.

പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. എകെ ശശീന്ദ്രനാണ് മുഖ്യാതിഥി. വൈകിട്ട് നാല് മണിക്ക് മാനാഞ്ചിറയില്‍ നിന്ന് ബീച്ചിലേക്ക് ഘോഷയാത്ര നടക്കും. രാത്രി 7.30ന് സൂരജ് സന്തോഷ് നയിക്കുന്ന പരിപാടി നടക്കും. മെയ് നാലിന് വൈകിട്ട് മൂന്നിന് പശ്ചാത്തല വികസനവും ടൂറിസം വളര്‍ച്ചയും എന്ന പേരില്‍ സെമിനാര്‍ നടക്കും. വൈകിട്ട് ഏഴ് മണിക്ക് മെലഡി നൈറ്റ് നടക്കും. മെയ് 12ന് വൈകിട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം നടക്കും. വൈകിട്ട് ഏഴ് മണിക്ക് പ്രത്യേക പരിപാടി നടക്കും.

Story Highlights : Ente Keralam Exhibition and marketing fair Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here