ഇന്ത്യയുടെ മറുപടി; പാകിസ്താനിലേക്ക് മിസൈല്‍ തൊടുത്തു; പ്രധാന നഗരങ്ങളില്‍ മിസൈല്‍ വര്‍ഷം

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനിലേക്ക് ഇന്ത്യയുടെ മിസൈല്‍ ആക്രമണം എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും മിസൈല്‍ വര്‍ഷം. പാകിസ്താനിലെ ബഹാവല്‍നഗര്‍ കണ്‍ടോണ്‍മെന്റിന് സമീപം സ്‌ഫോടനമുണ്ടായെന്നാണ് ഏറ്റവും പുതിയ വിവരം. ഉഗ്രസ്‌പോടനമാണെന്നും പലവട്ടം സ്‌പോടനം നടന്നുവെന്നും വിവരമുണ്ട്. ഇസ്ലാമാബാദിലും ഇന്ത്യന്‍ പ്രഹരം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം.
കടല്‍ മാര്‍ഗ്ഗവും പാകിസ്ഥാന്് മറുപടി നല്‍കാന്‍ നീക്കമുണ്ട്. നാവിക സേന യുദ്ധക്കപ്പലുകള്‍ തയാറെടുത്തു.
പാകിസ്താന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ തകര്‍ത്തു. ഒരു എ16, രണ്ട് ഖഎ17 വിമാനങ്ങളാണ് തകര്‍ത്തത്. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍നിയ എന്നിവിടങ്ങളില്‍ പാകിസ്ഥാനില്‍ നിന്നുള്ള എട്ട് മിസൈലുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് ഒരു കേടുപ്പാടുകളും ഇല്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ വരുന്ന റോക്കറ്റുകളെ വിജയകരമായി തടയാന്‍ സാധിച്ചു. ജമ്മു വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍ണിയ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ച് എട്ട് പാകിസ്ഥാന്‍ മിസൈലുകളെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. ജമ്മു സര്‍വകലാശാലയ്ക്ക് സമീപവും രണ്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍ തകര്‍ത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണുന്നു. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് കൂടിക്കാഴ്ച. പഞ്ചാബ് , ഹരിയാന , രാജസ്ഥാന്‍ എന്നിവടങ്ങളില്‍ അതീവ ജാഗ്രത. ഇവിടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Story Highlights : India hits Lahore in retaliation to Pakistan drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here