Advertisement

സമയത്തെ ചൊല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷവും കത്തിക്കുത്തും, ദൃശ്യങ്ങൾ പുറത്ത്

14 hours ago
2 minutes Read
tvm1

തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴി മാറി. കഴിഞ്ഞ ദിവസം നടന്ന രണ്ട് ആക്രമണങ്ങളുടെയും ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

നഗരത്തിലൂടെ ഓടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് ബസിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ സീറ്റിലിരുന്ന കണ്ടക്ടറെ കുത്തിയിരുന്നു. മറ്റൊരു ബസ് ജീവനക്കാരൻ ബസ്സിനുള്ളിൽ കയറി കണ്ടക്ടറെ മർദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. സമയത്തെ ചൊല്ലിയാണ് തർക്കങ്ങൾ അധികവും ഉണ്ടാകാറുള്ളത്.

Story Highlights : Clashes erupt between private bus employees in Thiruvananthapuram’s East Fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top