അമ്മയ്‌ക്കൊപ്പം തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മൂന്ന് വയസുകാരിയെ കാണാതായി

തിരുവാങ്കുളത്തുനിന്ന് മൂന്ന് വയസുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം കുട്ടി ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. കുട്ടിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുഴക്കരയിലും ഉള്‍പ്പെടെ പരിശോധന നടക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മയ്ക്ക് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ട്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടാം. (3 year old girl missing Thiruvankulam)
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് അടിയന്തര മെസേജുകള്‍ പാസ് ചെയ്തു.
Story Highlights : 3 year old girl missing Thiruvankulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here