നിക്ഷേപിക്കുന്ന പണം മുഴുവന്‍ ഇരട്ടിപ്പിക്കാമെന്ന് FX Road ആപ്പിന്റെ പരസ്യം; വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടാന്‍ ശ്രമിച്ചു; സൈബര്‍ തട്ടിപ്പ് ഫെഡറല്‍ ബാങ്ക് പൊളിച്ചു

സൈബര്‍ തട്ടിപ്പ് തടഞ്ഞ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ. എഫഎക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ ആപ്പാണ് പണം ഇരട്ടിപ്പിക്കുമെന്ന് പറഞ്ഞ് വിശ്വസിച്ച് വീട്ടമ്മയെ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. ബാങ്ക് അധികൃതര്‍ സൈബര്‍ പൊലീസിനെ വിവരമറിയിച്ചതിനാലാണ് വീട്ടമ്മയുടെ 16 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത്. (federal bank saved housewife from cyber scam)
പത്തനംതിട്ട പന്തളം സ്വദേശിയായ വീട്ടമ്മയാണ് ഈ മാസം ആദ്യം 16 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചത്. ഭീമമായ തുക ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിക്ഷേപിക്കാനാണെന്ന് വീട്ടമ്മ ബാങ്ക് അധികൃതരോട് പറഞ്ഞു. ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോള്‍ സ്വീകര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങളില്‍ ചില സംശയങ്ങള്‍ തോന്നി. കമ്പനി വിശ്വാസയോഗ്യമായി തോന്നുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വീട്ടമ്മയോട് പറഞ്ഞു. എന്നാല്‍ പണം അയയ്ക്കണമെന്ന ആവശ്യത്തില്‍ വീട്ടമ്മ ഉറച്ചുനില്‍ക്കുകയും പണം അയയ്ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയുമായിരുന്നു.
Read Also: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കൊപ്പം നിൽക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
ബാങ്ക് അധികൃതര്‍ ഉടന്‍ തന്നെ സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. എഫ്എക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ നിക്ഷേപ ആപ്പ് തട്ടിപ്പ് സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫെഡറല്‍ ബാങ്കിന്റെ പന്തളം ബ്രാഞ്ചിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വീട്ടമ്മയുടെ പണം നഷ്ടമാകാതിരുന്നത്.
Story Highlights : federal bank saved housewife from cyber scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here