Advertisement

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ പ്രതിനിധി സംഘം ​ യു.എ.ഇയിൽ, മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച

1 hour ago
Google News 1 minute Read

ഓപ്പറേഷൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം യു.​എ.​ഇ​യി​ലെ​ത്തി. അബുദാബിയിലെത്തിയ സംഘം യുഎഇ മന്ത്രിമാർ ഉൾപ്പെടെയുളളവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നും നാളെയും സംഘം യുഎഇയിലുണ്ടാവും.

ശി​വ​സേ​ന എം.​പി ശ്രീ​കാ​ന്ത്​ ഏ​ക​നാ​ഥ്​ ഷി​ൻ​ഡെ ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ ഇ.​ടി മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, ബാ​ൻ​സു​രി സ്വ​രാ​ജ്​ എം.​പി, അ​തു​ൽ ഗാ​ർ​ഗ് എം.​പി, സാം​സി​ത്​ പാ​ത്ര എം.​പി, മ​ന​ൻ​കു​മാ​ർ മി​ശ്ര എം.​പി, മു​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗം എ​സ്.​എ​സ്​ അ​ഹ്​​ലു​വാ​ലി​യ, മു​ൻ അം​ബാ​സി​ഡ​ർ സു​ജ​ൻ ചി​നോ​യ്​ ഉൾപ്പെടെ 8 പേരാണുളളത്. അബുദാബിയിലെത്തിയ സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ , പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി, ചെയർമാൻ. ഡോ. അലി റാഷിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കാബി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

വെളളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവിനെയും സംഘം സന്ദർശിക്കും. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്റെ പ​ശ്ചാ​ത്ത​ല​വും ന​ട​പ​ടി​ക​ളും സം​ഘം വി​ശ​ദീ​ക​രി​ക്കും.യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ശേ​ഷം ഇ​തേ സം​ഘം ലൈ​ബീ​രി​യ, കോം​ഗോ, സി​യോ​റ ലി​യോ​ൺ എ​ന്നീ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

Story Highlights : Indian Delegation in UAE to Discuss Operation Sindoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here