Advertisement

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ; ഇ​ന്ത്യ​ൻ പ്രതിനിധി സം​ഘം നാളെ കുവൈറ്റിൽ എത്തും

7 hours ago
2 minutes Read

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന ഇന്ത്യയിൽ നിന്നുള്ള പ്ര​തി​നി​ധി സം​ഘം മെയ് 26-നു കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന, പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവരടങ്ങുന്ന സർവകക്ഷി സംഘം 2025 മെയ് 26 , 27 എന്നി രണ്ടു ദിവസമാണ് കുവൈറ്റിൽ ഉണ്ടാവുക. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായിട്ടാണിത്.

പ്രതിനിധി സംഘത്തിലെ അംഗങ്ങൾ താഴെപ്പറയുന്നവരാണ്:

ബൈജയന്ത് ജയ് പാണ്ഡ, ലോക്‌സഭാ അംഗം; മുൻ പാർലമെന്റ് അംഗം (രാജ്യസഭ) ഡോ. നിഷികാന്ത് ദുബെ, പാർലമെന്റ് അംഗം (ലോകസഭ), ആശയവിനിമയ, വിവര സാങ്കേതിക സമിതി ചെയർമാൻ. ശ്രീമതി എസ് ഫങ്‌നോൺ കൊന്യാക്, നാഗാലാൻഡിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ശ്രീമതി രേഖ ശർമ്മ, പാർലമെന്റ് അംഗം (രാജ്യസഭ), ദേശീയ വനിതാ കമ്മീഷന്റെ മുൻ ദേശീയ ചെയർപേഴ്‌സൺ. അസദുദ്ദീൻ ഒവൈസി, പാർലമെൻ്റ് അംഗം (ലോക്സഭ), ഓൾ ഇന്ത്യ മജ്‌ലിസ്-പ്രസിഡൻ്റ്., സത്നാം സിംഗ് സന്ധു, പാർലമെന്റ് അംഗം (രാജ്യസഭ), ചണ്ഡീഗഡ് സർവകലാശാല സ്ഥാപക ചാൻസലർ – ഗുലാം നബി ആസാദ്, മുൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, മുൻ മുഖ്യമന്ത്രി, മുൻ പാർലമെന്റ് അംഗം (രാജ്യസഭ),ഹർഷ് വർധൻ ശൃംഗ്ല, മുൻ വിദേശകാര്യ സെക്രട്ടറി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലെ മുൻ സ്ഥാനപതിമാർ തുടങ്ങിയവർ അടങ്ങിയ സംഘം, കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ, ഉന്നത തല പ്രതിനിധികൾ , എന്നിവരുമായി സംവദിക്കും.

Story Highlights :Operation Sindoor: Indian Delegation to Arrive in Kuwait on May 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top