Advertisement

കൊച്ചി കപ്പൽ അപകടം; കണ്ടെയ്നർ കൊല്ലം തീരത്ത് അടിഞ്ഞു

2 days ago
Google News 1 minute Read

കേരള തീരത്ത് മറിഞ്ഞ കപ്പലിലെ ഒരു കണ്ടെയ്നർ തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലിലാണ് കണ്ടെയ്നർ അടിഞ്ഞത്. കടൽഭിത്തിയിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കണ്ടെയ്നറിന്റെ ഒരുവശം തുറന്ന നിലയിൽ. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറെന്ന് പ്രാഥമിക നിഗമനം. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും. സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം.

ചവറ പരിമണത്ത് രണ്ട് കണ്ടെയ്നറുകൾ തീരത്തടിഞ്ഞതായി വിവരം ഉണ്ട്. ഇതോടെ മൂന്ന് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. തീരത്തടിഞ്ഞ കണ്ടെയ്നർ ഉച്ചയോടെ നീക്കാനുള്ള നടപടികൾ ആരംഭിച്ചു. കണ്ടെയ്നർ തീരത്തടിഞ്ഞപ്പോൾ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുൻപ് കണ്ടെയ്നർ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കണ്ടെയ്നർ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

Story Highlights : Kochi ship accident; Container hits Kollam coast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here