Advertisement

‘കോടതി ഫീസ് പരിഷ്‌കരിച്ചത് ഗവേഷണത്തിനും വിശകലനത്തിനും ശേഷം’; ഹൈക്കോടതിയിൽ ന്യായീകരണവുമായി സർക്കാർ

13 hours ago
Google News 2 minutes Read

കോടതി ഫീസ് വർധനയിൽ ന്യായീകരണവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഗവേഷണത്തിനും വിശകലനത്തിനും ശേഷമാണ് കോടതി ഫീസ് പരിഷ്കരണം നടത്തിയത് എന്നാണ് സർക്കാരിന്റെ വാദം.വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർധിപ്പിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

2023-24ലെ സാമ്പത്തിക സർവേ റിപ്പോർട്ടും, ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 189-ാമത് റിപ്പോർട്ടും ഉൾപ്പെടെ നിരവധി രേഖകളും സമിതി പരിഗണിച്ചതായും, ഹൈക്കോടതി റജിസ്ട്രി, ബാർ കൗൺസിൽ തുടങ്ങിയ 125 സ്ഥാപനങ്ങളുമായി ചർച്ച നടത്തിയെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.

2003-ലാണ് അവസാനമായി കോടതി ഫീസ് പരിഷ്കരിച്ചത്. 2003 മുതൽ 2023 വരെ സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം ഏഴിലധികം മടങ്ങ് വർധിച്ചു. കോടതികൾക്ക് വരുന്ന ചെലവുകൾക്ക് ആനുപാതികമായി ഫീസ് ഈടാക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാവില്ല. ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ കോടതിയോട് പറഞ്ഞു.

Story Highlights : State government justifies court fee hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here