Advertisement

CCTVയിൽ ഉണ്ണിമുകുന്ദൻ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇല്ല; മാനേജർ പരാതിയിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് പൊലീസ്

1 day ago
Google News 1 minute Read

ഉണ്ണി മുകുന്ദന് എതിരായ പരാതിയിൽ മാനേജർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയല്ല എന്ന് പൊലീസ്. ഉണ്ണിമുകുന്ദൻ തന്നെ ആക്രമിച്ചു എന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ല എന്ന പൊലീസ് പറയുന്നു. ഫ്‌ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമിച്ചതിന് തെളിവുകൾ കണ്ടെത്താനായില്ല. ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.

കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻകുമാറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയിൽ ഇല്ല. ഉണ്ണിമുകുന്ദൻ വിപിന്റെ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകുമെന്നും പൊലീസ് അറിയിച്ചു.

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.

പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Unni mukundan manager issue police fir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here