മദ്യപിച്ചുണ്ടായ തർക്കം; ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊന്ന പ്രതി പിടിയിൽ

ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) ആണ് പിടിയിലായത്. പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയായ സോളമനെയാണ് ഇയാൾ മദ്യലഹരിക്കിടെയുണ്ടായ തർക്കത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്.
കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവുമായിരുന്നു കേസ് അന്വേഷണത്തിൽ പൊലീസിനെ തുടക്കത്തിൽ വലച്ചത്.
Read Also: മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട്
എന്നാൽ മറ്റൊരു ഫോണിൽ നിന്ന് പ്രതി അമ്മയെ വിളിച്ചതോടെയാണ് അന്വേഷണസംഘം ജോസിനെ കണ്ടെത്തുന്നത്. പിന്നീട് അവിടെ നിന്നും പലസ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ഇയാൾ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കായംകുളം. കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിലടക്കം മാറി മാറി സഞ്ചരിക്കുകയായിരുന്നു.
Story Highlights : Suspect arrested for slitting the throat of fisherman in Beypore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here