Advertisement

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, NDA സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം

May 31, 2025
Google News 2 minutes Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം. BDJS , BJP സ്ഥാനാർത്ഥികൾ പരിഗണനയിൽ. പ്രദേശിക സ്വതന്ത്രരെ പരിഗണിക്കും. BDJS മത്സരിക്കാൻ ഇല്ലെന്ന് തുഷാർ വെള്ളാപള്ളി നേതൃത്വത്തെ അറിയിച്ചു.

തുഷാറുമായി വീണ്ടും സംസാരിക്കാൻ BJP നേതൃത്വം ഒരുങ്ങുന്നു. അതേസമയം തിരഞ്ഞെടുപ്പ് അനാവശ്യമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് പറഞ്ഞിട്ടില്ല. NDA സ്ഥാനാർഥി ഉണ്ടാകുമോ എന്ന് രണ്ടാം തീയതിക്ക് മുന്നേ പറയാം. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എൽഡിഎഫും യുഡിഎഫും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം നിലമ്പൂരിൽ NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 3 മണിക്ക് പ്രഖ്യാപനം നടക്കുമെന്ന് അറിയിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി എന്നിവർ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഇന്നലെ BJP സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ എത്തി BDJS നേതാക്കളുമായി ചർച്ച നടത്തി. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിന് സാധ്യതയുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാടില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

അസംബ്ലി ഇലക്ഷന് ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ നേരത്തെ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കിയിരുന്നു.

ന്യൂനപക്ഷത്തിന് സ്വാധീനമുള്ള നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് രാഷ്ട്രീയമായി യാതൊരു പ്രസക്തിയുമില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാത്രമല്ല സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചിലവഴിക്കുന്ന പണം നഷ്ടമാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്.

തന്റെ രാഷ്ട്രീയം വേറെയാണെന്നുള്ള സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെ തള്ളുകയാണ് ഒരു വിഭാഗം നേതാക്കള്‍. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.

Story Highlights : Rajeev chandrasekhar bjp nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here