Advertisement

‘പി വി അൻവറിന്റെ പത്രിക തള്ളിയ കാര്യം അറിയില്ല, ബാധിക്കുക അതത് സ്ഥാനാർത്ഥികളെയും പാർട്ടികളെയും’: എം സ്വരാജ്

2 days ago
Google News 1 minute Read

പി വി അൻവറിന്റെ പത്രിക തള്ളിയ കാര്യം അറിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. പത്രിക തള്ളുന്നത് ബാധിക്കുക അതത് സ്ഥാനാർത്ഥികളെയും പാർട്ടികളെയും. അതിൽ ഞാനൊരു അഭിപ്രായം പറയേണ്ടതില്ല.

ഒരു സെറ്റ് പത്രിക തള്ളിയാലും അൻവറിന് മത്സരിക്കുന്നതിൽ തടസ്സമില്ല എന്നാണ് മനസ്സിലാക്കുന്നത്. സാങ്കേതിക കാരണമായതുകൊണ്ട് അതിൽ അഭിപ്രായം പറയാനില്ലെന്നും സ്വരാജ് വ്യക്തമാക്കി.

അതേസമയം തൃണമൂൽ കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തതിന്റെ സാങ്കേതിക പ്രശ്നം ഉണ്ടെന്ന് അൻവർ വ്യക്തമാക്കി. അത് കൊണ്ട് രണ്ട് സെറ്റ് നോമിനേഷൻ കൊടുക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. ദേശീയ ഇലക്ഷൻ കമ്മീഷനുയി സംസാരിക്കുകയാണ്.

അവർ അനുവദിച്ചാൽ പുല്ലും പൂവും ചിഹ്നത്തിൽ മത്സരിക്കും. അല്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാം. ചിഹ്നം എതായാലും തിരിച്ചടി അല്ല. പിണറായിക്ക് എതിരെയാണ് പോരാട്ടം. പാർട്ടിയുടെ കത്തും രേഖകളും കൈമാറിയിട്ടുണ്ട് തീരുമാനം എടുക്കാനുള്ള പരിപൂർണ അധികാരം ഓഫീസർക്ക് ഉണ്ട്.

ഇത് ചോദ്യം ചെയ്യാനാകില്ല. കേസിന് പോകാം എന്നെ ഉള്ളൂ. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനുമായി സംസാരിക്കുന്നുവെന്നും അൻവർ പ്രതികരിച്ചു.

Story Highlights : m swaraj about p v anvar nomination rejection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here