ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം അരക്കോടി; കാരുണ്യ പ്ലസിലൂടെ സൗഭാഗ്യം സ്വന്തമാക്കാം, നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN 575 ഭാഗ്യക്കുറിയുടെ സമ്പൂർണഫലം പുറത്ത്. ടിക്കറ്റിന് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
സമ്മാനത്തുക വർധിപ്പിച്ച് പേരുമാറ്റത്തോടെയാണ് ഇപ്പോൾ പുതിയ ലോട്ടറികൾ വിപണിയിലെത്തുന്നത്. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതൽ ഉണ്ടാവുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.
Story Highlights : Kerala Lottery Karunya Plus KN 575 Result Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here