Advertisement

മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

2 hours ago
Google News 2 minutes Read

മലപ്പുറം വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ഇന്നലെയാണ് അപകടം നടന്നത്. കാർ വേ​ഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.

Read Also: വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ടു; വയനാട് നാട്ടുകാർക്ക് പരുക്കേറ്റു

പിന്നിലെ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാൾ കൂടി തെറിച്ചുവീഴുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടില്ല. വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights : Two people fell from moving car in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here