Advertisement

അപമാനിച്ചവർക്ക് വോട്ടില്ല എന്നതാണ് മുദ്രാവാക്യം, പരമാവധി വീടുകൾ കയറും: മിനി 24 നോട്

1 day ago
Google News 1 minute Read

ആശാവർക്കർമാരുടെ നിലമ്പൂരിലെ പ്രചാരണത്തിൽ പ്രതികരണവുമായി മിനി. അപമാനിച്ചവർക്ക് വോട്ടില്ല എന്നതാണ് മുദ്രാവാക്യം. ഹൃദയമുള്ള എല്ലാവരും ഞങ്ങളുടെ കൂടെ നിൽക്കും. പ്രകടനത്തിൽ പങ്കെടുക്കാനുള്ള ആശമാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും മിനി 24നോട് പറഞ്ഞു.

സർക്കാരിനെ സമരം ബാധിക്കുന്നില്ലെങ്കിൽ ഭീഷണിപ്പെടുത്തൽ നിർത്തണം. ആശാവർക്കർമാരെ മാത്രം തെരുവിലിരുത്തുന്നത് ശരിയല്ല. സമരം ചെയ്യുന്നവരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ആണ് സർക്കാർ. പരമാവധി വീടുകൾ കയറുമെന്നും ആശാവർക്കാർ മിനി പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് മണ്ഡലത്തിലെത്തും. ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ എല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട്. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ, എൽഡിഎഫിനുള്ള പിഡിപി പിന്തുണ എന്നിവ പരസ്പരം കടുത്ത പ്രചാരണായുധമാക്കുകയാണ് മുന്നണികൾ.

Story Highlights : Ashaworker mini on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here