Advertisement

കത്തിയുമായി വീടിന് സമീപം , ഭീഷണി മുഴക്കി യുവാവ്; കൊല്ലം മേയർക്ക് വധഭീഷണി

13 hours ago
Google News 1 minute Read

കൊല്ലം മേയർക്ക് വധഭീഷണി. മേയർ ഹണി ബെഞ്ചമിനാണ് വധ ഭീഷണി ഉണ്ടായത്. കത്തിയുമായി വീട്ടിന് സമീപമെത്തിയ യുവാവാണ് ഭീഷണി മുഴക്കിയത്. കത്തിയുമായി യുവാവ് എത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ 24 ന് ലഭിച്ചു. നിരവധി തവണ യുവാവ് വീടിന് സമീപമെത്തി.

മേയർ കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇന്നലെ രാവിലെ 7.15 മണിയിടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്.

വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിൽ പരാതി നൽകി.

Story Highlights : Kollam Mayor receives threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here