ഭരണവിരുദ്ധ വികാരം ഉണ്ടായോ?; നിലമ്പൂർ തോൽവി പഠിക്കാൻ സിപിഐ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പഠിക്കാൻ സിപിഐ.
ഫലം വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തിന് നിർദേശം. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്നതിലും സിപിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്.
ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിൽ യുഡിഎഫിന് കൂടുതൽ വോട്ട് ലഭിക്കേണ്ടതായിരുന്നു. പി.വി. അൻവറിലേക്ക് വോട്ട് പോയത് ഭരണവിരുദ്ധതയുടെ ഭാഗമായതാണോ എന്നതും പരിശോധിക്കണമെന്നും നിർദേശം.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
അതേസമയം സി.പി.ഐ. എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റോടെയാണ് നേതൃയോഗങ്ങൾക്ക് തുടക്കം കുറിക്കുക. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിൻെറ അവലോകനമാണ് യോഗത്തിൻെറ മുഖ്യ അജണ്ടയാണ്. ഭരണവിരുദ്ധ വികാരമില്ലെന്നും യു.ഡി.എഫ് വോട്ടുകൾ കുറഞ്ഞുവെന്നുമുളള വാദമാണ് തോൽവിക്കിടയിലും നേതൃത്വം
ഉന്നയിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഫലം കണ്ടോയെന്ന പരിശോധനയും യോഗത്തിൽ നടന്നേക്കും. നാളെ മുതൽ 2 ദിവസം സംസ്ഥാന സമിതിയും ചേരുന്നുണ്ട്.
Story Highlights : CPI depth review of Nilambur bypoll defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here