Advertisement

‘വിമർശനവും സ്വയംവിമർശനവും പാർട്ടിയുടെ സവിശേഷത’; എംവി ​ഗോവിന്ദനെതിരെ വിമർശനമുണ്ടായെന്നത് നിഷേധിക്കാതെ പി ജയരാജൻ

4 hours ago
Google News 2 minutes Read

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്ത നിഷേധിക്കാതെ പി ജയരാജൻ. വിമർശനവും സ്വയംവിമർശനവും പാർട്ടിയുടെ സവിശേഷതയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്ത പാർട്ടിയെ തകർക്കാനെന്നും ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആർഎസ്എസ് സഹകരണവുമായി ബന്ധപ്പെട്ട് എംവി ​ഗോവിന്ദൻ നടത്തിയ പരാമർശമാണ് വിമർശനത്തിനിടയാക്കിയത്. ആർഎസ്എസുമായി സിപിഎം മുൻപ് സഹകരിച്ചിട്ടുണ്ടെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പരാമർശം. പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്.

Read Also: ‘അളിയാ കേറരുത് എന്ന് കടിലിനോട് പറഞ്ഞാൽ കേൾക്കുമോ?’ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ സജി ചെറിയാൻ

നേരത്തെ പരാമർശത്തിൽ എം.വി.ഗോവിന്ദനെ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു. ആർഎസ്എസുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് വർഗീയ കക്ഷികളുമായി ബന്ധമുണ്ടെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശം ദോഷം ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നിരുന്നു.

Story Highlights : P Jayarajan does not deny criticism against MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here