Advertisement

‘ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമുണ്ടായി’; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഡോ. ഹാരിസിനെ തള്ളാതെ

2 days ago
2 minutes Read
expert committee report dr. haris hassan's allegations

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല. ഡോ. ഹാരിസിനെ തള്ളാതെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ( expert committee report dr. haris hassan’s allegations)

സങ്കീര്‍ണ നടപടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. എന്നിരിക്കിലും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ മറ്റ് വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടിയത് റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപന മേധാവികളുടെ സാമ്പത്തിക അധികാരം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

Read Also: ഡോ. ഹാരിസിന്റെ ആരോപണം; ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

വിദഗ്ധസമിതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Story Highlights : expert committee report dr. haris hassan’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top