Advertisement

JSK സിനിമാ വിവാദം; പുതുക്കിയ പതിപ്പ് റീസെൻസറിങ്ങിനായി മുംബൈ ഓഫിസിലേക്ക് അയച്ചു

1 day ago
2 minutes Read

ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. അന്തിമ അനുമതിക്കായാണ് ചിത്രം മുംബൈയിലേക്ക് അയച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ.

ജാനകി എന്നത് ജാനകി വി എന്ന് ടൈറ്റിൽ മാറ്റുന്നതായുള്ള രേഖകളും അണിയറ പ്രവർത്തകർ നൽകി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയാൽ ഉടൻ തിയറ്ററിലെത്തിക്കാമെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. കോടതി രംഗങ്ങളിലെ വിസ്താര ഭാഗത്ത് ജാനകിയെന്ന പേര് പൂർണമായും മ്യൂട്ട് ചെയ്യണമെന്നതായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച മറ്റൊരു നിർദേശം. 7 ഭാഗങ്ങളിൽ മ്യൂട്ട് ഏർപ്പെടുത്തിയും ടൈറ്റിലിൽ ജാനകി.വി എന്നാക്കിയതുമായ പതിപ്പാണ് സെൻസർ ബോർഡിൽ നൽകിയത്.

Read Also: ‘LDF സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുന്നു; കീം വിധി സംസ്ഥാന താത്പര്യത്തിന് വിരുദ്ധം’: എം വി ഗോവിന്ദൻ

തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫിസിൽ വിശദമായി സിനിമ പരിശോധിച്ചതിന് ശേഷമായിരിക്കും പ്രദർശനാനുമതി ലഭിക്കുക. ഇന്ന് തന്നെ അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസങ്ങളിലായി തിയറ്ററിലെത്തിക്കാനുള്ള നീക്കത്തിലാണ് നിർമ്മാതാക്കൾ. അതേസമയം, ചിത്രത്തിന്റെ നിർണായക രംഗങ്ങളിലെ മ്യൂട്ട് പശ്ചാത്തലത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംവിധായകൻ.

Story Highlights : JSK movie controversy revised version sent to Mumbai office for re-censorship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top