Advertisement

കേരള സർവകലാശാലയിൽ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നിൽക്കുന്നത് വിദ്യാർഥികളുടെ 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

9 hours ago
Google News 2 minutes Read
mohanan kunnummal

വൈസ് ചാൻസലർ -രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നിൽക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. നിരവധി അക്കാഡമിക് കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകൾ, അധിക പ്ലാൻ ഫണ്ട്‌ അനുവദിക്കാനുള്ള അപേക്ഷകളടക്കം കെട്ടിക്കിടക്കുന്നു. അഫിലിയേറ്റഡ് കൊളജുകളിലെ വിവിധ കോഴ്സുകൾക്കുള്ള അംഗീകാരം. അധ്യാപകരുടെ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം, പ്രമേഷൻ ഫയലുകൾ ഉൾപ്പെടെ ഒന്നും തീർപ്പാക്കുന്നില്ല.

സർവകലാശാലയിൽ ഫയലുകൾ കുന്നു കൂടുമ്പോഴും അധികാരം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകൾ മോഹനൽ കുന്നുമ്മൽ മടക്കി അയക്കുകയാണ്. താത്ക്കാലിക രജിസ്ട്രാറായ മിനി കാപ്പൻ പരിശോധിക്കുന്ന ഫയലുകൾ മാത്രമേ പരിഗണിക്കൂ എന്ന വൈസ് ചാൻസലറുടെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്.

സർവകലാശാലയിലെ ഭരണ സ്തംഭനത്തിൽ യുഡിഎഫിലെ സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. സെനറ്റ് അംഗം കൂടിയായ എംഎൽഎ എം വിൻസന്റിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. 1 സിൻഡിക്കേറ്റ് അംഗവും 12 നെറ്റ് അംഗങ്ങളുമാണ് യുഡിഎഫിന് ഉള്ളത്.

Story Highlights : 2500 degree certificates of students are waiting for the VC’s signature at Kerala University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here