Advertisement

ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; NIA അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എം പി

July 19, 2025
Google News 2 minutes Read
p santhoshkumar mp

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. 24 ഇംപാക്ട്

ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്.

വിവരാവകാശ രേഖ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നിരവധിയാണ്. മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിവുകളുടെ പിൻബലത്തോടെയുള്ളതാണ്. സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നത്. അതിനാൽ സുതാര്യമായ അന്വേഷണത്തിന് എൻഐഎക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവധിക്കരുതെന്നും കത്തിലുണ്ട്. കർണാടക സർക്കാർ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് സൂചന.

Story Highlights : Sanitation worker’s revelation in Dharmasthala; P Santosh Kumar MP demands NIA investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here