പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് അബ്രിനി പിടിയിൽ.

100 ലേറെ പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിലൊരാളായ മുഹമ്മദ് അബ്രിനി പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇയാളെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽനിന്നാണ് പിടിയിലായത്.

കഴിഞ്ഞ മാസം ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുള്ളതായി സൂചന. ബ്രസൽസ് സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കരുതുന്ന തൊപ്പിവെച്ച ഭീകരൻ അബ്രിനിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാരീസ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് പിടിയിലായ സലാ അബ്ദെസലാമിനൊപ്പംഅബ്രിനി ഉണ്ടായിരുന്നതായി പോലീസ്. മൊറോക്കോ വംശജനാണ് അബ്രിനി. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY