മാൻ ബുക്കർ പ്രൈസ് ആദ്യമായി അമേരിക്കയ്ക്ക്

Paul Beatty

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിയ്ക്ക്. ബിയാറ്റിയുടെ ദ സെൽ ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യ കൃതികൾക്ക് നൽകുന്ന ഏറ്റവും വലി പുരസ്‌കാരമാണ് ബുക്കർ പ്രൈസ്.

155 നോവലുകൾ വിലയിരുത്തിയ പുരസ്‌കാര സമിതി ഐക്യകണ്‌ഠേന ബിയാറ്റിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കൻ സാഹിത്യകാരൻ മാൻ ബുക്കർ പ്രൈസ് ലഭിക്കുന്നത്. ബിയാറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൗട്ട്. നോവലിന് നാഷണൽ ബുക് ക്രിറ്റിക്‌സ് സർകിൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കൃതികൾക്കുമാത്രം നൽകിവന്നിരുന്ന ബുക്കർ പ്രൈസിന് 2013 മുതലാണ് അമേരിക്ക ഉൾപ്പടെയുള്ള ഇംഗ്‌ളീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിക്കാൻ ആരംഭിച്ചത്.

Man Booker Prize, Paul Beatty

NO COMMENTS

LEAVE A REPLY