എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍

robbery

ബംഗളൂരുവില്‍ എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. 1.37കോടിരൂപയുമായാണ് വാന്‍ ഡ്രൈവര്‍ കടന്നത്. വാന്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അപ്പോള്‍ ഇതില്‍ 45ലക്ഷം രൂപ ഉണ്ടായിരുന്നു. അറസ്റ്റിലായ ഭാര്യയില്‍ നിന്ന് 79.8 ലക്ഷം രൂപയും കണ്ടെത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബാങ്ക് ഓഫ് ഇന്ത്യയിലെ പണവുമായാണ് ഇയാള്‍ കടന്നു കളഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഭാര്യയും മകനും.

NO COMMENTS

LEAVE A REPLY