വിജയ് ബാബുവും സാന്ദ്രയും തമ്മിലുള്ള പ്രശ്നം ?അജുവിനെ കുഴപ്പത്തിലാക്കി കമന്റ്.

സാന്ദ്രയുമായുള്ള പ്രശ്നത്തെ കുറിച്ച് ഫെയ്സ് ബുക്കില്‍ കമന്റ് ചെയ്ത അജുവിനെ കുഴപ്പത്തിലാക്കി മറുപടി. പ്രശ്നങ്ങളെല്ലാം മാറും, എന്നായിരുന്നു അജു ഇട്ട കമന്റ്. എന്നാല്‍ കമന്റിന് താഴെ വന്ന ആള്‍ അജുവിനെ പാഷാണം എന്നാണ് വിളിച്ചത്. ഇതിന് ചുട്ട മറുപടിയുമായി അജു വീണ്ടും എത്തി.

‘വ്യക്തിപരമായും തൊഴിൽമേഖലയയിലും എന്റെ സുഹൃത്തുക്കൾ ആണ് ഇവർ രണ്ടു പേരും. അവർ തമ്മിൽ എന്തേലും പ്രെശ്നം വരുമ്പോൾ അത് ഏറ്റെടുത്തു അവരെ രണ്ടു ഭാഗത്താക്കാൻ ഞാൻ പഠിച്ചിട്ടില്ല. മലയാളം സിനിമക്കും ഒരു പാട് പുതുമുഖങ്ങൾക്കും ഇവർ ചെയ്തത് മറക്കാൻ പറ്റുന്നതല്ല. ഇവർ ഒന്നിച്ചു മലയാളം സിനിമയിൽ ഇനിയും നല്ല സിനിമകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഞാൻ അഭിപ്രായം ചോദിക്കാതെ നിങ്ങൾ എന്നോട് തോന്ന്യാസം പറഞ്ഞു ആയതിനാൽ പ്രതികരിക്കുന്നു’. എന്നാണ് അജു ഇട്ട പോസ്റ്റ്.

നിര്‍മ്മാതാവും ബിസിനസ് പങ്കാളിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചു എന്ന പരാതി കെട്ടിച്ചമച്ചതാണെന്നാണ് നടന്‍ വിജയ് ബാബു ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചത്.

vijay babu facebook post, vijay babu sandra thomas issue, fridya films, vijay babu, sandra thomas

NO COMMENTS

LEAVE A REPLY