ഏനാത്ത് പാലം നിർമ്മിക്കാൻ കേന്ദ്രസേന ഇറങ്ങും; സുധാകരന്റെ കത്തിന് ഫലം

ENATHU BRIDGE

കൊല്ലം ഏനാത്ത് പാലം നിർമ്മിക്കാൻ കേന്ദ്രസേനയെ വിട്ട് തരണമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. സേനയെ വിട്ട് നൽകാമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് മന്ത്രി കൈമാറി.

ബയ്‌ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിർമ്മിച്ച് നൽകണമെ ന്നാവശ്യപ്പെട്ട് സുധാകരൻ കത്ത് നൽകിയിരുന്നു. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തു ടർന്നായിരുന്നു ഇത്.

NO COMMENTS

LEAVE A REPLY