വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവം; പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

crime against women children increase kerala

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ ആദ്യം മരിച്ച ഹൃത്ത്വിക ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ആദ്യം ചുമത്തിയത് അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണ്. പ്രകൃതി വിരുദ്ധ പീ‍നത്തിന് പെണ്‍കുട്ടി ഇരയായി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

രണ്ടാമത് മരിച്ച ശരണ്യയും നിരന്തരമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയി. ഒരു ബന്ധുവും അയല്‍ക്കാരനുമാണ് പിടിയിലായിരിക്കുന്നത്. മരിച്ച കുട്ടികളുടെ ഇളയച്ഛന്റെ മകനാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇവര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY