Advertisement

കൊടിമരം കേടുവരുത്തിയ സംഭവം കേന്ദ്രം അന്വേഷിക്കും

June 26, 2017
Google News 1 minute Read
sabarimala sabarimala women entry decision left to constitution bench

ശബരിമലയിലെ പുതിയ സ്വർണ്ണ കൊടിമരം കേടുവരുത്തിയ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്രം അന്വേഷിക്കുക. സംഭവത്തിൽ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പിടിയിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ അഞ്ച് ആന്ധ്രാ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here