Advertisement

ഷേക്സ്പിയറിന്റെ ഹാംലെറ്റുമായി കപില എത്തുന്നു മഹാരാജാസിന്റെ മണ്ണിലേക്ക്

September 12, 2017
Google News 1 minute Read
drama

വില്യം ഷേക്സ് പിയറിന്റെ ഹാംലെറ്റിന് പുതിയ ദൃശ്യഭാഷ്യം രചിച്ച് നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെത്തുന്നു. കൊല്ലത്തെ കപില എന്ന നാടക സംഘമാണ് നാടക ലോകത്ത് വേറിട്ട അവതരണവുമായി എത്തുന്നത്. സെപ്തംബര്‍ 17ന് വൈകിട്ട് ആറ് മണിക്ക് മഹാരാജാസ് കോളേജിലാണ് നാടകത്തിന്റെ ആദ്യ അവതരണം. പ്രത്യേക കളര്‍ സ്കീമുകളും, ലൈറ്റിംഗുമാണ് നാടകാവതരണത്തോളം ഈ നാടകപ്രേമികള്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ഘടകങ്ങള്‍. സുജിത്ത് കൊല്ലമാണ് നാടകം സംവിധാനം ചെയ്യുന്നത്.

WhatsApp Image 2017-09-12 at 12.25.45നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് നാടകത്തിന് വേണ്ടിയുള്ള പഠനങ്ങള്‍ സുജിത്ത് പൂര്‍ത്തിയാക്കിയത്. നാടകത്തിന് ചേര്‍ന്ന മുഖങ്ങളെ കണ്ടെത്താനും വര്‍ഷങ്ങള്‍ വേണ്ടി വന്നു. 2016ല്‍ കൊച്ചിയിലാണ് കപില എന്ന നാടക സംഘം പിറവിയെടുക്കുന്നത്. വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഞായറാഴ്ച അവതരിപ്പിക്കുന്ന നാടകത്തില്‍ വിവിധ വേഷങ്ങളെ അവതരിപ്പിക്കുന്നത്. കെപി അഖില്‍, നിര്‍മ്മല്‍ നെല്ലിക്കല്‍, പോള്‍ ജെയിംസ്, ലക്ഷ്മി പ്രിയ, നന്‍മ മണിക, തോമസ് കുട്ടി, ദേവ് കൃഷ്ണന്‍, സിറില്‍ യോഹന്നാന്‍, നവീന്‍ പോണ്ടിച്ചേരി, സനല്‍, സനൂപ് സുബ്രഹ്മണ്യന്‍, സൂരജ് മണലിത്തറയില്‍ എന്നിവരാണ് ഹാംലെറ്റിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഷിബിനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

drama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here