Advertisement

ഗോരഖ്പൂരിൽ വീണ്ടും ശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികൾ

October 9, 2017
Google News 1 minute Read
gorakhpur infant death continues

ഗോരഖ്പൂരിലെ ശിശുമരണം തുടർക്കഥയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബാബാ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളജിൽ 16 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്.

പത്തു നവജാത ശിശുക്കളും മരിച്ചവരിൽ ഉൾപെടും. എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചവരായിരുന്നു ഇവർ. ആറുപേർ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ആഗസ്റ്റിലും ആശുപത്രിയിൽ കുട്ടികൾ കൂട്ടമായി മരിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ 72 കുട്ടികളാണ് അന്ന് മരിച്ചത്. ഇത് രാജ്യമെങ്ങും കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓക്‌സിജൻ വിതരണത്തിലെ അപാകതയായിരുന്നു മരണ കാരണം. എന്നാൽ ഇത്തവണ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

gorakhpur infant death continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here