Advertisement

മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍

February 2, 2018
Google News 0 minutes Read
new born baby

മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ചില്‍ക്കാനഗറിലുള്ള ഒരു വീടിന്റെ ടെറസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ കഴുത്തറത്തതിന് ശേഷം ശിരസ് ടെറസിന് മുകളിലേക്ക് എറിയുകയായിരുന്നു. ഊബര്‍ ഡ്രൈവറായ രാജശേഖര്‍ ഗൌഡിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് തല കണ്ടെടുത്തത്.   വ്യാഴാഴ്ച രാവിലെ ടെറസിന്റെ മുകളിലെത്തിയ ഗൌഡിന്റെ ഭാര്യാമാതാവാണ് കുഞ്ഞിന്റെ ശിരസ് കണ്ടെത്തിയത്. സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ 12.30 ഓടെ തങ്ങള്‍ വാതിലടച്ചു കിടന്നതായി രാജശേഖര്‍ പൊലീസിനോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here