Advertisement

നീതി ആയോഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിമാനിക്കാം; ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

February 9, 2018
Google News 3 minutes Read

ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്. നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ ഈ നേട്ടം. റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. പഞ്ചാബ് രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ആരോഗ്യരംഗത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. അതുല്യമായ ഈ നേട്ടത്തില്‍ കേരളത്തിലെ സര്‍ക്കാരിനും അഭിമാനിക്കാം. സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടത്തിയ മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ വിപുലീകരിച്ചതും പൊതുജനങ്ങള്‍ക്ക് തണലായി ആര്‍ദ്രം പദ്ധതി കാര്യക്ഷമമാക്കിയതും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരുന്നു. ഇതോടൊപ്പം ആശുപത്രികളില്‍ ട്രോമകെയര്‍ സംവിധാനവും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ മേഖലയില്‍ 4,000ലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും സംസ്ഥാനത്തെ ആരോഗ്യ പുരോഗതിക്കായി നിരവധി പുതിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും ഈ നേട്ടത്തിന് കേരളത്തെ അര്‍ഹമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരില്‍ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തില്‍ യുദ്ധകാല  അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഇങ്ങനെ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ആരോഗ്യ വകുപ്പിന് കിട്ടിയ അംഗീകാരമാണ് ഈ നേട്ടമെന്നും മന്ത്രി അവകാശപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here