Advertisement

പലിശ നിരക്ക് ഉയരുന്നു; സാധാരണക്കാര്‍ക്ക് വായ്പ തിരിച്ചടവ് ഭാരമാകും

March 2, 2018
Google News 0 minutes Read
interest rate bank

ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവിനെ ഇത് കാര്യമായി ബാധിച്ചേക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളും ഉടന്‍തന്നെ പലിശ നിരക്ക് ഉയര്‍ത്തിയേക്കും.

എംസിഎല്‍ആര്‍ പ്രകാരമുള്ള ഒരുവര്‍ഷത്തെ പലിശയില്‍ എസ്ബിഐ 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക്  7.95 ശതമാനത്തില്‍നിന്ന് 8.15 ശതമാനത്തില്‍നിന്ന് 8.15ശതമാനമായി.  വ്യക്തിഗത, ഭവന വായ്പകള്‍, ഓട്ടോ ലോണ്‍ തുടങ്ങിയവയ്‌ക്കെല്ലാം മിക്കവാറും ബാങ്കുകള്‍ എംസിഎല്‍ആര്‍ പ്രകാരമാണ് ഇപ്പോള്‍ പലിശ നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചടിവിനെ ബാധിക്കും. ഭവന നിര്‍മ്മാണത്തിനും വാഹനങ്ങള്‍ വാങ്ങുന്നതിനും സാധാരണക്കാര്‍ ബാങ്ക് വായ്പകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ പലിശ നിരക്ക് കൂടുന്നത് സാധാരണക്കാരെയാണ് കൂടുതല്‍ വലയ്ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here