26
Apr 2018
Thursday

കിഡംബി ശ്രീകാന്ത് ഒന്നാമത്; ചരിത്ര നേട്ടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഒന്നാമത്. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്ലെല്‍സണിനെ പിന്നിലാക്കിയാണ് കിഡംബി ശ്രീകാന്ത് ഒന്നാം റാങ്കില്‍ എത്തിയത്. പുരുഷവിഭാഗം ലോക റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കിഡംബി ശ്രീകാന്ത് സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാളാണ് ബാഡ്മിന്റണില്‍ ഒന്നാം റാങ്കില്‍ എത്തിയ താരം.

Top