Advertisement

ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

April 12, 2018
Google News 0 minutes Read

ഉത്തർപ്രദേശിലെ ഉ​​​​​​​​​ന്നാ​​​​​​​​​വോ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​തി​​​​​​​​​നെ​​​​​​​​​ട്ടു​​​​​​​​​കാ​​​​​​​​​രി​​​​​​​​​യെ മാ​​​​​​​​​ന​​​​​​​​​ഭം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ര​​​​​​​​​യാ​​​​​​​​​ക്കി​​​​​യ ബി​ജെ​പി എം​എ​ല്‍​എ​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​നെ​തി​രെ ഇ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ പോസ്കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കറിനെയും മറ്റ് നാല് പേരെയും മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ അക്രമിച്ചതിനാണ് സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പീഡനത്തിരയായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എംഎല്‍എയുടെ സഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മോശം ആരോഗ്യസ്ഥിതിയിലായ പെണ്‍കുട്ടിയുടെ അച്ഛനെ ആശുപത്രിയിലെത്തിക്കാതെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, കസ്റ്റഡിയില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ ദാരുണമായി മരണപ്പെട്ടിരുന്നു.

2017ലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. 2017 ജൂണ്‍ നാലിന് അയല്‍ക്കാരിലൊരാള്‍ എംഎംഎല്‍എയുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും എംഎല്‍എ ജോലി വാഗ്ദാനം ചെയ്തു. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് എംഎല്‍എയും  കൂട്ടാളികളും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് ആദിത്യനാഥിനെ പരാതി അറിയിക്കുകുയം ചെയ്തു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here