17
Dec 2018
Monday
24 Channel

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഒപി പ്രവര്‍ത്തിക്കില്ല

op

മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളില്‍ ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ഡോക്ടര്‍മാരുടെ സംഘടനയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒ പി സമയം ദീര്‍ഘിപ്പിച്ചതും പുതിയ നിയമനങ്ങള്‍ നടത്താത്തതുമാണ്  സമരത്തിന്റെ കാരണം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒ പി ബഹിഷ്കരിക്കുകയാണ് ആദ്യഘട്ടത്തില്‍. എന്നാല്‍ എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ  നിയോഗിച്ച് സമരത്തെ നേരിടാനാണ് സര്‍ക്കാറിന്റെ തീരുമാനം.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ സമര രംഗത്തേക്ക് എത്തിയത്.

Top