Advertisement

മകള്‍ക്ക് കാശ്മീരിലെ പെണ്‍കുട്ടിയുടെ പേര് നല്‍കി നല്‍കി മാധ്യമപ്രവര്‍ത്തകന്‍, മകളെ ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ

April 14, 2018
Google News 1 minute Read
asifa s raj

കാശ്മീരില്‍ ക്രൂര മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട മുസ്ലീം കുട്ടി  മനസാക്ഷിയുള്ളവരുടെ നെഞ്ചിലെ നീറ്റലാണ്. രാജ്യം മുഴുവന്‍ ആ കുഞ്ഞിന്റെ നീതിയ്ക്കായി മുറവിളി കൂട്ടുമ്പോള്‍ കേരളത്തില്‍ നിന്നൊരു അച്ഛന്‍ സ്വന്തം മകള്‍ക്ക് ആ പേര് നല്‍കിയിരിക്കുകയാണ്. മാതൃഭൂമിയിലെ സബ് എഡിറ്ററായ രജിത് റാമാണ് തന്റെ മകള്‍ക്ക് കാശ്മീരിലെ അറും കൊലയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ  പേര് നല്‍കിയത്. ജാതി- മത രാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വം എന്നൊരു കാര്യമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നാണ് രജിത്തിന്റെ പക്ഷം.

കത്വയിലെ ഈ സംഭവത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളി പടരുമ്പോള്‍,  പ്രതിഷേധത്തിന് മറ്റൊരു മുഖം നല്‍കിയിരിക്കുകയാണ് രജിത്.   മകള്‍ക്ക് ‘ഇന്ത്യയുടെ കണ്ണീരിന്റെ’ പേരിട്ട വിവരം രജിത്ത് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചത്. ഈ പോസ്റ്റിന് അടിയില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സബ്എഡിറ്ററാണ് രജിത് റാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here