Advertisement

ആദ്യ സൂചനകള്‍ ത്രിശങ്കു സഭയിലേക്ക്; ജെഡിഎസ് മുന്നേറുന്നു

May 15, 2018
Google News 0 minutes Read

കര്‍ണാടകം ഭരിക്കാന്‍ ആരെന്ന ചോദ്യം ത്രിശങ്കുവിലേക്കെന്ന് സൂചന. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജെഡിഎസിന് 29 സീറ്റുകളില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ഭരണം പിടിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം കോണ്‍ഗ്രസിനും, ബജെപിക്കും ലഭിക്കാത്ത സാഹചര്യം വന്നാല്‍ ജെഡിഎസിന്റെ പിന്തുണ നിര്‍ണായകമാകും. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 99 സീറ്റുകളില്‍ ബിജെപിയും 64 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. ജെഡിഎസിന്റെ രാഷ്ട്രീയ നിലപാട് ഏറെ സുപ്രധാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here