Advertisement

ജനകീയതയിൽ ഭൂരിപക്ഷം ഫ്‌ളവേഴ്‌സിന്

May 19, 2018
Google News 0 minutes Read

മലയാള ടെലിവിഷൻ രംഗത്ത് ഫ്‌ളവേഴ്‌സ് ചാനൽ ആധിപത്യം തുടരുന്നു. ഡിജിറ്റൽ സാന്നിധ്യത്തിന്റെ കാര്യത്തിൽ മറ്റു ചാനലുകളെ പിന്നിലാക്കി ഇപ്പോഴും ഫ്‌ളവേഴ്‌സ് ഒന്നാം സ്ഥാനത്തു തുടരുന്നു. ഏഷ്യാനെറ്റും മഴവിൽ മനോരമയുമടക്കം മുൻനിര ചാനലുകളെല്ലാം ഡിജിറ്റൽ സാന്നിധ്യത്തിൽ ഫ്‌ളവേഴ്‌സിന് പിന്നിലാണ്. ഫേസ്ബുക്ക് ലൈക്കുകളിൽ 22 ലക്ഷം ലൈക്കുകളാണ് ഇപ്പോൾ ഫ്‌ളവേഴ്‌സിനുള്ളത്. എന്നാൽ തൊട്ടു പിന്നിലുള്ള മഴവിൽ മനോരമയ്ക്ക് ഫ്‌ളവേഴ്‌സിനേക്കാൾ രണ്ടു ലക്ഷം ലൈക്കുകൾ കുറവാണ്. മൂന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിനാകട്ടെ ആകെ ലൈക്കുകൾ 20 ലക്ഷം തികഞ്ഞിട്ടു പോലുമില്ല.

ടെലിവിഷൻ റേറ്റിങ് ഏജൻസി ബാർക് നടത്തുന്ന പ്രതിവാര വിലയിരുത്തലിൽ കഴിഞ്ഞ ആറ് മാസമായി ഫ്‌ളവേഴ്‌സിന് വ്യക്തമായ മുന്നേറ്റം ഉണ്ട്. സായാഹ്നങ്ങളിൽ പ്രൈം ടൈം ആധിപത്യത്തിൽ ഏഷ്യാനെറ്റിന് കനത്ത വെല്ലുവിളിയാണ് കഴിഞ്ഞ 24 മാസമായി ഫ്‌ളവേഴ്‌സ് ഉയർത്തുന്നത്. ഇന്ത്യൻ ഫിലിം അവാർഡ്‌സ് കൂടി സംപ്രേക്ഷണം ചെയ്തതോടെ വ്യക്തമായ ലീഡിൽ ആണ് മഴവിൽ മനോരമയ്ക്കും സൂര്യക്കും മുകളിൽ ഫ്‌ളവേഴ്‌സ് ടി വി രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഇതിനൊപ്പമാണ് ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ മുൻനിര സാമൂഹ്യമാധ്യമങ്ങളിലെ അപ്രമാദിത്തം കൂടി ഫ്‌ളവേഴ്‌സ് ടി വി സ്ഥാപിച്ചെടുക്കുന്നത്.

ചാനലുകളിലെ തമാശ പരിപാടികൾ ചിരിയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ മനുഷ്യ ഹൃദയങ്ങളെ സ്പർശിക്കുന്ന ചേരുവകളുമായി സംപ്രേക്ഷണം തുടരുന്ന കോമഡി ഉത്സവം ഫ്‌ളവേഴ്‌സിന്റെ ജനകീയത നിലനിർത്തുന്നതിൽ നിർണായക സ്ഥാനം വഹിക്കുന്നു. കലാരംഗത്ത് തുടരുമ്പോഴും ജീവിതം മുഴുവനും വെല്ലുവിളികൾ നിറഞ്ഞ അനേകം പേരുടെ കണ്ണീരൊപ്പാൻ സാധിച്ചു എന്നതാണ് ഫ്‌ളവേഴ്‌സ് മുന്നോട്ട് വയ്ക്കുന്ന മാധ്യമ ഉത്തരവാദിത്തം. അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കോമഡി ഉത്സവം. പിടിച്ചു വാങ്ങിയ ജനകീയതയല്ല; താനേ വന്നു ചേർന്ന അംഗീകാരമാണ് ഫ്‌ളവേഴ്‌സ് ചാനലിനെയും അതിന്റെ അണിയറ പ്രവർത്തകരെയും ചുറ്റി നിൽക്കുന്നത് എന്ന് വ്യക്തം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here