20
Sep 2018
Thursday
phenix kerala

ബലാത്സംഗം; ഭോപ്പാലില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

rape

ജോലി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച മലയാളി വൈദികന്‍ ഭോപ്പാലില്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഈദാഗാഹ് ഹില്‍സിലെ സെന്റ് ജോസഫ്സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ്ജ് ജേക്കബാണ് അറസ്റ്റിലായത്. ജോലി അന്വേഷിച്ച് മുബൈ സ്വദേശിനിയായ യുവതി ഇയാളെ സമീപിക്കുകയായിരുന്നു. സ്ക്കൂളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ജോലി പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഫാദറിനെ സമീപിച്ചത്. ഷാജെഹനാബാദ് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.

rape

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top