സുനന്ദ പുഷ്‌കർ മരണം; അവസാന വാദം ഒക്ടോബർ 9 ന്

സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അവസാന വാദം ഒക്ടോബർ 9 ന്. ന്യൂഡൽഹി ഹൈക്കോടതി ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ആത്മഹത്യാപ്രേരണ, പങ്കാളിയോട് ക്രൂരമായി പെരുമാറൽ എന്നിവയ്ക്ക് ശശി തരൂരിനെ പ്രതി ചേർത്തിട്ടുണ്ട്.
2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലീലാ ഹോട്ടലിലെ സ്യൂട്ട് റൂമിലാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.