19
Dec 2018
Wednesday
24 Channel

വയനാട്ടില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

steep hike in liquor price kerala budget 2018

വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിവരം. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ചുകൊണ്ടിരിക്കെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരാണ് മരിച്ചതില്‍ രണ്ട് പേര്‍. പ്രമോദിന്റെ പിതാവ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം, ഇവര്‍ രണ്ട് പേരും ഇന്നലെ മദ്യം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

Top