14
Dec 2018
Friday
24 Channel

കനത്ത മഴ; തമിഴ്‌നാട്ടിലും റെഡ് അലർട്ട്

red alert declared in tamil nadu

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലും ഒക്ടോബർ ഏഴിന് റെഡ് അലർട്ട്. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശം എല്ലാ ഭരണകൂടങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് റവന്യൂ കമ്മീഷണർ കെ. സത്യഗോപാൽ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top