Advertisement

മത്സ്യതൊഴിലാളികള്‍ക്കായി സർക്കാറിന്റെ ഭവന സമുച്ചയം; ഉദ്ഘാടനം നാളെ

October 30, 2018
Google News 1 minute Read

കടലോരജനതയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. മത്സ്യതൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ‘പ്രതീക്ഷ’ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച കടലിന്റെ മക്കള്‍ക്കായി സമര്‍പ്പിക്കും. മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായി 192 ഭവനങ്ങളാണ് പണികഴിപ്പിച്ചിരിക്കുന്നത്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങൾ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കിയത്. നിശ്ചയിച്ചതിലും നേരത്തെ ഇവർ പണി പൂർത്തിയാക്കി സർക്കാറിന് കൈമാറുകയായിരുന്നു.

2016 ൽ വലിയതുറയിലുണ്ടായ കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here