പിറവം പള്ളി വിധി; സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി

സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി. പിറവം പള്ളിക്കേസ് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി പരാമര്‍ശം. ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതെ പറയുന്നത് വിചിത്ര ന്യായങ്ങളാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും കോടതി. പിറവത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമലയില്‍ ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു. പിറവം പള്ളിയിലേത് സവിശേഷമായ സാഹചര്യമാണെന്ന് എജി വിശദീകരിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമാണോ ഈ സവിശേഷ സാഹചര്യമെന്ന് കോടതി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here