Advertisement

‘എ.എന്‍ രാധാകൃഷ്ണന്‍, സി.കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍’; ബിജെപി സമരം തുടരുന്നു

December 19, 2018
Google News 1 minute Read

ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരുന്നു. നിരാഹാര സമരം നടത്തിയിരുന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തു.

Read More: എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

ഡിസംബര്‍ മൂന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. സമരം എട്ടാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 10 നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More: സികെ പദ്മനാഭൻ അറസ്റ്റിൽ; ശോഭാ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുക്കും

രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ സമരം സി.കെ പത്മനാഭന്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുത്തത്.

Read More: അഞ്ച് ദിവസം ബാങ്ക് അവധി

അതേസമയം, സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന ആശങ്കയിലാണ് ബിജെപി. സമരം എങ്ങനെ തുടര്‍ന്നുകൊണ്ടുപോകണമെന്ന കാര്യത്തെ കുറിച്ച് തീരുമാനമാകാതെയാണ് ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞത്.

Read More: ‘എന്റെ ഉമ്മാന്റെ പേരി’ലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുക, അന്യായമായി അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ മോചിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം ബിജെപി ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here