Advertisement

രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളുടെ വികസന വേഗത പട്ടികയിൽ ഒന്നാം സ്ഥാനം ഈ നഗരത്തിന്

December 27, 2018
Google News 0 minutes Read
tamil nadu virutha nagar gets new title

രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളുടെ വികസന വേഗത പട്ടികയിൽ തമിഴ്‌നാട്ടിലെ വിരുതനഗർ ഒന്നാം സ്ഥാനം സ്ഥാനത്ത്. ജാർഖണ്ഢിലെ പാകൂർ അസാമിലെ ഹൈലക്കണ്ടിയും ആണ് രാജ്യത്തെ വികസനം വേഗം എറ്റവും കുറഞ്ഞ ജില്ലകൾ. പിന്നാക്ക ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്ന കേരളത്തിലെ വയനാട് ജില്ലയെ രേഖകളുടെ അഭാവത്തിൽ റാങ്കിംഗിന് പരിഗണിച്ചില്ല.

6 വിഭാഗങ്ങളിൽ 49 സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളുടെ രണ്ടാമത് വികസന വേഗത പട്ടിക തയ്യാറാക്കിയത്. തമിഴ് നാട്ടിലെ വിരുതനഗർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ഓഡിസ യിലെ നുഅപാട, ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തിൽ നിന്നുള്ള വയനാട് പരിഗണിയ്ക്കപ്പെട്ടെങ്കിലും സ്ഥിതിവിവരങ്ങളുടെ അഭാവത്തിൽ പട്ടികയിൽ ഉൾപ്പെട്ടില്ല. രേഖകൾ പൂർണ്ണമായ് ലഭിച്ചെങ്കിൽ വയനാടിന് 40 നുള്ളിൽ സ്ഥാനം ഉറപ്പിയ്ക്കാനാകുമായിരുന്നെന്ന് നീതി ആയോഗ് സി.ഇ.ഒ പറഞ്ഞു.

ആദ്യ ഡൽറ്റാ റാങ്കുമായ് താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വികസനം നേടിയ ജില്ലകളുടെ പട്ടികയിൽ ജമ്മുകാശ്മിരിലെ കുപ് വാരയും ജാർഖണ്ഡിലെ റാഞ്ചിയും ഒന്നും രണ്ടും സ്ഥാനം പങ്കിട്ടു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ വളരുന്ന പിന്നാക്ക ജില്ലകൾ തമിഴ്‌നാട്ടിലെ വിരുദ്ധ നഗറും, ഓഡിഷയിലെ നുഅപാടയും ആണ് ഇക്കാര്യത്തിൽ എറ്റവും പിന്നിൽ കർണ്ണാടകത്തിലെ യാഗിറും ജാർഖൺധിലെ പാകൂർ ജില്ലയും പട്ടികയിൽ ഇടം പിടിച്ചു. ആരോഗ്യവും പോഷകാഹാരവും സമ്പന്ധിയ്ക്കുന്ന പട്ടികയിൽ ഉത്തർ പ്രദേശിലെ ചിത്രാകോട്ടും മധ്യപ്രദേശിലെ ബർവാനിയും ആണ് മുന്നിൽ. ജാർഖണ്ഡിലെ പാകൂർ ചാത്ര ജില്ലകളാണ് ഈ വിഭാഗത്തിൽ എറ്റവും അവസാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here