കേരളം കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; പരിഹസിച്ച് കോടിയേരി

അമിത് ഷാ ഇടയ്ക്കിടെ കേരളത്തില്‍ വരട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ കേരളത്തിലേക്ക് വരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കോടിയേരിയുടെ മറുപടി.
Read More: സി.പി.എം ജാഗ്രത പാലിക്കണം; ബിജെപി ആക്രമണം അവസാനിപ്പിക്കണം: കോടിയേരി
അമിത് ഷാ ഇടയ്ക്കിടെ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ കേരളത്തില്‍ വരും തോറും ഞങ്ങളുടെ ജനപിന്തുണ വര്‍ധിക്കുകയാണ്. അമിത് ഷാ ഇടയ്ക്കിടെ കേരളത്തില്‍ വരണം. അദ്ദേഹം ഓരോ തവണ വരുംതോറും ബിജെപിയ്ക്ക് കനത്ത തകര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. അദ്ദേഹം നേരിട്ടുപോയി പ്രചരണം നടത്തിയ സ്ഥലങ്ങളിലെല്ലാം ബിജെപി തോറ്റില്ലേ? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവാത്ത സ്ഥിതി വന്നു. എന്നിട്ടാണോ കേരളത്തില്‍ എന്നും കോടിയേരി ചോദിച്ചു. കേരളത്തില്‍ വന്നിട്ട് അമിത് ഷാ എന്ത് കുലുക്കാനാണ്? ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് പോരെന്നും കോടിയേരി പരിഹസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here